Wednesday , 25 April 2018
Headlines

Tag Archives: Cherpu

തിരിച്ചറിയല്‍കാര്‍ഡ് വിതരണം നടത്തി

former-panjayathu-members-meeting-cherpu

ചേര്‍പ്പ് : ഓള്‍ കേരള ഫോര്‍മര്‍ പഞ്ചായത്ത് മെമ്പേഴ്‌സ് അസോസിയേഷന്‍ ചേര്‍പ്പ് ബ്ലോക്ക് തല സംഗമവും മുന്‍ത്രിതല പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് തിരിച്ചറിയല്‍കാര്‍ഡ് വിതരണവും ചേര്‍പ്പ് പഞ്ചായത്ത് ഭോജനശാലയില്‍ നടന്നു. അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കരിംപന്നിത്തടം സംഗമം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ബ്ലോക്ക് പ്രസിഡണ്ട് പി.എം.രവീന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന സഹകരണ റിസ്‌ക്ഫണ്ട് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സി.എന്‍.ഗോവിന്ദന്‍കുട്ടി ഐഡന്റിറ്റികാര്‍ഡ് വിതരണവും മുതിര്‍ന്ന പഞ്ചായത്ത് അംഗങ്ങളെ ആദരിക്കുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ജോസ്, സി.വി.കുരിയാക്കോസ്, സി.കെ.ഭരതന്‍, വി.ടി.ആന്റണി, വികാസ് ചക്രപാണി, ദിനേശ് തെക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു. ... Read More »

ചേര്‍പ്പ് പഞ്ചായത്ത് മേഖല മാലിന്യ പൂരിതം

ചേര്‍പ്പ് : പഞ്ചായത്തിലെ മഹാത്മ മൈതാനം , പെരുവനം, തായംകുളങ്ങര, സി.എന്‍.എന്‍ സ്‌കൂള്‍ പരിസരം എന്നിവിടങ്ങളിലാണ് മാലിന്യം വര്‍ദ്ധിച്ചിരിക്കുന്നത്. മഴക്കാലമായതോടെ പ്രദേശത്തെപലയിടങ്ങളിലും മാലിന്യാവശിഷ്ടങ്ങള്‍ ചീഞ്ഞളിഞ്ഞിരിക്കുകയാണ്. ഇതേതുടര്‍ന്ന് ആളുകള്‍ക്ക് ദുര്‍ഗന്ധം വമിച്ച് യാത്രചെയ്യേണ്ട അവസ്ഥയുമുണ്ട്. ചേര്‍പ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിന്റെ വിവിധ ഭാഗങ്ങള്‍ കാടുകയറിയ നിലയിലാണ്. പഞ്ചായത്തിലെ പലപദ്ധതി ആവശ്യങ്ങള്‍ക്കായി വാങ്ങിച്ച ട്രാക്ടര്‍, പെട്ടി ഓട്ടോ, എന്നിവ തുരുമ്പെടുത്ത് നശിക്കുകയാണ്. ട്രാക്ടറിനുള്ളിലും പാഴ് വസ്തുക്കള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറെ പെരുമ്പിള്ളിശേരി മഹിളാസമാജത്തിനടുത്തും, ചേര്‍പ്പ് ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ റോഡിലുമുള്ള പൊതുകിണറുകള്‍ പൊന്തക്കാട് നിറഞ്ഞ് ഉപയോഗശൂന്യമായ ... Read More »