Wednesday , 25 April 2018
Headlines

Tag Archives: DYFI

പ്രചരണ ജാഥക്ക് സ്വീകരണം നല്‍കി

DYFI-Jatha

കൊടകര : ഒരേ ഒരിന്ത്യ ഒരൊറ്റ ജനത എന്ന മുദ്രാവാക്യമുയര്‍ത്തി ആഗസ്റ്റ് 15 ന് തൃശൂരില്‍ സംഘടിപ്പിക്കുന്ന ”മതേതര മഹാസംഗമ”ത്തിന്റെ പ്രചരണാര്‍ത്ഥം ഡി.വൈ.എഫ്.ഐ. കൊടകര ബ്ലോക്ക് പ്രചരണ ജാഥക്ക് കൊടകരയില്‍ പുലിപ്പാറ, പുത്തുക്കാവ്, കൊടകര, അഴകം, വല്ലപ്പാടി എന്നീ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ജാഥ ക്യാപ്റ്റന്‍ സി.എം.ബബീഷ്, വൈസ് ക്യാപ്റ്റന്‍ അഡ്വ. എന്‍.വി. വൈശാഖ്, മാനേജര്‍ എന്‍.വി. സതീഷ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി. സുഹൃത്തുക്കളുമായി പങ്കുവെക്കാം... Read More »

ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം നടത്തി

കൊടകര : ഡി.വൈ.എഫ്.ഐ. കൊടകര യൂത്ത് മേഖലാ സമ്മേളനം നടത്തി. മനക്കുളങ്ങരയില്‍ ചേര്‍ന്ന സമ്മേളനം ജില്ലാ ട്രഷറര്‍ പി.ബി. അനൂപ് ഉദ്ഘാടനം ചെയ്തു. രാഹുല്‍രാജ് പി.ആര്‍. അദ്ധ്യക്ഷനായി. കെ.കെ. സുരേഷ് സ്വാഗതം പറഞ്ഞു. സി.എം. ബബീഷ്, വി.ആര്‍. വൈശാഖന്‍, പി.ആര്‍. പ്രസാദന്‍, പി.കെ. കിനോഷ് എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തില്‍ പ്രസിഡന്റ് രാഹുല്‍ രാജ്, സെക്രട്ടറി കിനോഷ് പി.കെ., ട്രഷറര്‍ ശബരീഷ് എം.എസ് എന്നിവരെ തെരഞ്ഞെടുത്തു. Read More »